തോരനുള്ളത് വീടിനകത്ത് തന്നെ പാകി മുളപ്പിക്കാം

കൊറോണ വ്യാപനത്തെ തുടർന്ന് വീടുകളിൽ തളം കെട്ടിയ ജീവിതത്തിൽ കൃഷി ആശ്വാസവും ആശ്രയവുമാണ്. സ്വന്തം ഉപയോഗത്തിന് പോഷകസമൃദ്ധമായ ഇല വിഭവങ്ങൾ കൃഷി ചെയ്യുന്നതിനുള്ള മാതൃക അവതരിപ്പിക്കയാണ് മാറമ്പിള്ളിയിലെ യുവ സംരംഭകൻ അനസ് നാസർ.

മൈക്രോ ഗ്രീൻ എന്ന പേരിലുള്ള ഈ കൃഷി രീതി സാധാരണ ജനങ്ങൾക്ക് ഏറ്റെടുക്കാവുന്ന ഒരു കൃഷി രീതിയാണ്. ഒരു ചെടി ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ പുറത്തെടുക്കുന്നത് അതിന്റെ തളിരിലകളിലൂടെയാണ്. തളിരില കൃഷിചെയ്യുന്ന രീതിയാണ് മൈക്രോ ഗ്രീൻ. പയർ, കടല, തെന, മല്ലിയില, പുതീന, കടുക്, ഉലുവ, സൂര്യകാന്തി എന്നീ വിത്തുകൾ മൈക്രോ ഗ്രീൻ കൃഷിക്ക് ഉപയോഗിക്കാം.

വീടിന്റെ അകത്തായിരുന്നാലും വലിയ കായികാധ്വാനം ഇല്ലാതെ പരീക്ഷിക്കാവുന്ന ഒരു കൃഷിരീതിയാണിത്. വിത്തുകൾ ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ട് മുള വരുത്തിയതിന് ശേഷം ചെറിയ പാത്രങ്ങളിൽ ചകിരിച്ചോറോ മണ്ണോ അല്ലെങ്കിൽ നടീൽ മിശ്രിതമോ നിറച്ച് അതിൽ നട്ടാൽ ദിവസങ്ങൾക്കുള്ളിലത് മുളച്ച് തളിരില വരും. അത് തണ്ടോടെ വെട്ടിയെടുത്ത് ഉപ്പേരിയായും സാലഡായും ഉപയോഗിക്കാമെന്ന് അനസ് നാസർ പറയുന്നു.

വാഴ നാരും പായൽ നാരും ആഗ്രോമിനറലുകളും ചകിരിച്ചോറും ഉപയോഗിച്ച് നടീൽ മിശ്രിതം സ്വന്തമായി വികസിപ്പിച്ചെടുക്കാം. ഓരോ ചെടികൾക്കും പ്രകൃതിദത്തമായ രീതിയിലുള്ള മിനറലുകൾ ചേർത്ത് നടീൽ മിശ്രിതം വികസിപ്പിച്ചെടുക്കുകയും ആവാം.

മൈക്രോ ഗ്രീൻ കൃഷിരീതിയിലൂടെ പോഷകസമൃദ്ധമായ ഇലവിഭവങ്ങൾ കൃഷി ചെയ്യുന്നതിനുള്ള മാർഗമാണ് അനസ് ഒരുക്കിയിരിക്കുന്നത്. നഗരങ്ങളിൽ താമസിക്കുന്നവർക്ക് കൃഷിക്കായി ആവശ്യത്തിന് സ്ഥലമോ മറ്റ്‌ അറിവുകളോ ഇല്ലെങ്കിൽ അനസിനെ വിളിക്കാം.

ഗോതമ്പ്, പയർ, കടല, തിന, മല്ലിയില, പുതിന, കടുക്, ഉലുവ, സൂര്യകാന്തി എന്നീ വിത്തുകൾ മൈക്രോ ഗ്രീൻ കൃഷിക്ക് ഉപയോഗിക്കാം. ജൈവഘടകങ്ങൾ മാത്രം ഉൾപ്പെടുത്തി ഓരോ ചെടിക്കും യോജിച്ച നടീൽമാധ്യമം കണ്ടെത്തുകയാണ് കൃഷിരീതി. പായൽമുതൽ മരപ്പൊടിയും വാഴനാരും കരിമ്പുചണ്ടിയും കുളവാഴയുംവരെ സംസ്കരിച്ചെടുത്ത് കൃത്യമായ അനുപാതത്തിൽ കൂട്ടിച്ചേർക്കും. അവയിൽ ജൈവ പോഷകങ്ങൾ കലർത്തി പിഎച്ച് ഉൾപ്പെടെ ക്രമീകരിച്ച്, വിവിധയിനം ചെടികൾ വളർത്തി പരീക്ഷിച്ചാണ് നടീൽമിശ്രിതം അനസ് തയ്യാറാക്കിയത്. വിത്തുകൾ ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ട് മുള വരുത്തിയതിനുശേഷം ചെറിയ പാത്രങ്ങളിൽ ചകിരിച്ചോറോ മണ്ണോ അല്ലെങ്കിൽ നടീൽ മിശ്രിതമോ നിറച്ച് അതിൽ നട്ടാൽ ദിവസങ്ങൾക്കുള്ളിൽ മുളച്ച് തളിരില വരും. അതു തണ്ടോടെ വെട്ടിയെടുത്ത് ഉപ്പേരിയായും സാലഡായും ഉപയോഗിക്കാമെന്ന് അനസ് നാസർ പറയുന്നു.

വീടുകളിൽ അലങ്കാരച്ചെടികൾ വളർത്തുന്നതിനും അനസിന്റെ കൈയിൽ നിരവധി പൊടിക്കൈകളുണ്ട്. കള്ളിച്ചെടികൾ, ഓർക്കിഡുകൾ, ഔഷധച്ചെടികൾ എന്നിവയ്ക്കുള്ള നടീൽ മിശ്രിതവും അനസ് തയ്യാറാക്കുന്നു. 2017ലാണ് മൈക്രോ ഗ്രീൻ കൃഷിരീതിക്ക് അനസ് തുടക്കംകുറിച്ചത്. നിലവിൽ സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശത്തുമായി നടീൽ മിശ്രിതത്തിന് നിരവധി ആവശ്യക്കാരുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട്‌ ഉൾപ്പെടെയുള്ള ഓൺലൈൻ സൈറ്റുകൾ വഴിയാണ് വിൽപ്പന. ലോക്ക്‌ഡൗണിനെത്തുടർന്ന് വിൽപ്പന താൽക്കാലികമായി നിലച്ചെങ്കിലും ഫോണിലൂടെ നിർദേശങ്ങൾ നൽകി പ്രകൃതിദത്തമായ നടീൽ മിശ്രിതത്തിന്റെ ബാലപാഠം ജനങ്ങളിലേക്ക് എത്തിക്കുകയാണ് അനസ്. ഫോൺ: 8848644650.

Comments

COMMENTS

error: Content is protected !!