CRIME

പീഡനം; പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധം

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പേരാമ്പ്ര ചേർമലയിൽ വരുൺ രാജ(26) മുയി പ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (21), കോടതി റിമാൻ്റു ചെയ്തു. അറസ്റ്റിലായ പ്രതികൾക്ക് കഞ്ചാവ് മാഫിയയെ കൂട്ടുപിടിച്ച് കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി കേന്ദ്രീകരിച്ച് പെൺകുട്ടികളെ വലവീശി പിടിച്ച് വയനാട്ടിലും മറ്റും കൊണ്ടുപോയി പീഡിപ്പിക്കുന്നതിൽ വിദഗ്‌രാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ  സംഘത്തിൽ ഇനിയും കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് നിഗമനം.വടകര ഡി.വൈ.എസ്.പി.അബ്ദുൾ ഷെരീഫ് പറഞ്ഞു.

ഫിബ്രവരി 14നാണ് കേസിനാസ്പദമായ സംഭവം പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രേമം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ മയക്കുമരുന്നും, കഞ്ചാവും നൽകിയാണ് പീഡനം നടത്തിയത്. 14 ന് വൈകീട്ട്അസ്വസ്ഥതയോടെ വീട്ടിൽഎത്തിയ പെൺകുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് പീഡനവിവരം അറിയുന്നത്. പിന്നീട് പെൺകുട്ടിയെ വിദഗ്ദ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാർ, എ.എസ്.ഐ.മാരായ പി.പ്രദീപൻ, ഗിരീഷ്, ഒ.കെ.സുരേഷ്, പ്രതീഷ്, തുടങ്ങിയ പോലീസ് സംഘം മറ്റ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button