KERALA
നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎൽഎ
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് തൃക്കാക്കര എംഎൽഎ പി ടി തോമസ്. നെടുങ്കണ്ടത്ത് സ്റ്റേഷനിലും ജയിലിലും നടപടികൾ സുതാര്യമല്ലായിരുന്നുവെന്നും പി ടി തോമസ് പറഞ്ഞു. സി ബി ഐ അന്വേഷണം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസ്റ്റഡി മരണ കേസിൽ പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിക്ക് മുമ്പാകെ പി ടി തോമസ് നൽകിയ പരാതി പരിഗണിക്കുന്നത് മാറ്റിയിരുന്നു. കൂടുതൽ തെളിവുകൾ ഹാജരാക്കുന്നതിനായി ആഗസ്റ്റ് ഒൻപതിലേക്കാണ് മാറ്റിയത്.
അതേസമയം, നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്പിക്കെതിരെയും മുൻ കട്ടപ്പന ഡിവൈഎസ്പിക്കെതിരേയും കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നാവശ്യപെട്ട് മഹിളാ കോൺഗ്രസ് നെടുംങ്കണ്ടം പൊലീസ് സ്റ്റെഷനിലേക്ക് നടത്തുന്ന മാർച്ച് അൽപസമയത്തിനകം ആരംഭിക്കും. സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ എന്നിവർ പ്രസംഗിക്കും.
Comments