കാഞ്ഞിലശ്ശേരി ശിവരാത്രി മഹോൽസവം കൊടിയേറി
കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷ്ണൻ അടി തിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റച്ചടങ്ങ്. കൊടിയേറ്റം മുതൽ മാർച്ച് മൂന്ന് വരെ ക്ഷേത്രാചാരങ്ങൾ, ക്ഷേത്രകലകൾ, തുടങ്ങി വിവിധങ്ങളായ ആഘോഷ പരിപാടികൾ നടക്കും. 28 ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ മേളപ്രമാണത്തിൽ 101 വാദ്യകലാകാരന്മാർ അണിനിരക്കുന്ന ആലിൻ കീഴ് മേളം ആസ്വദിക്കുന്നതിന് ജനസഹസ്രങ്ങൾ ഒഴുകിയെത്തും. 25 ന് കാലത്ത് മുതല്‍ ഉത്സവബലി, മത്തവിലാസം കൂത്ത് സമാരംഭം, ഗാനാമൃതം, തായമ്പക.
26 ന് ഗാനാഞ്ജലി ,ഇരട്ടത്തായമ്പക,സര്‍ഗരാവ്,
27 ന് ഭജന്‍സ്, ആഘോഷ വരവുകള്‍,തായമ്പക,ശാസ്ത്രീയ നൃത്ത സമന്വയം.
28 ന് സര്‍വ്വൈശ്വര്യ പൂജ, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് മൃത്യുഞ്ജയ പുരസ്‌ക്കാര സമര്‍പ്പണം, സമൂഹസദ്യ, ക്ലാസിക്കല്‍ ഭജന്‍സ് , മലക്കെഴുന്നെള്ളിപ്പ്, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ പ്രമാണത്തില്‍ 101 വാദ്യ പ്രതിഭകള്‍ ഒരുക്കുന്ന ആലിന്‍ കീഴ് മേളം.
മാര്‍ച്ച് ഒന്നിന് മഹാശിവരാത്രി ദിനത്തില്‍ പ്രബന്ധക്കൂത്ത്, ഓട്ടന്‍തുള്ളല്‍, സഹസ്ര കുംഭാഭിഷേകം, ഭക്തി ഗാനാമൃതം,ഗാനമേള, ഇരട്ടത്തായമ്പക.
രണ്ടിന് പള്ളിവേട്ട.മൂന്നിന് കുളിച്ചാറാട്ട്. ഇതോടെ ഈ വർഷത്തെ ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തിയാകും.