തൊഴിലുറപ്പ് കൂലി നൽകാത്തതിൽ പ്രതിഷേധം
പേരാമ്പ്ര. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികൾക്ക് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെ പി പട്ടികജാതി മോർച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ, പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ കെ രജീഷ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ് പദ്ധതിയിൽ പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിന് കൂടുതൽ തൊഴിലവസരം ലഭിക്കാനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പ്രത്യേക പരിഗണനയും കൂടുതൽ ഫണ്ടുമാണ് നൽകുന്നതെന്നും എന്നാൽ സംസ്ഥാന സർക്കാറിന്റെ അനാസ്ഥ കാരണം, കേന്ദ്രസർക്കാറിൽ യഥാസമയം കണക്ക് നൽകാൻ വൈകിയതാണ് സംസ്ഥാനത്ത് കൂലി ലഭിക്കാതായതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കെ പി ടി വൽസലൻ അദ്ധ്യക്ഷത വഹിച്ചു. തറമൽ രാഗേഷ്, കെ രാഘവൻ ,ടി എം ഹരിദാസ്, പി എം ബിനിഷ് , ചന്ദ്രൻ ചക്കുളങ്ങര, കെ പി രാഘവൻ, കെ പി കുഞ്ഞിക്കണ്ണൻ, പ്രസൂൺ കല്ലോട് എന്നിവർ സംസാരിച്ചു.