MAIN HEADLINES

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു

കൃത്യമായ കണക്കുകളോടെ സൂക്ഷിക്കേണ്ട സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തുന്നു.  ഇത് എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്നാണ് വൈസ് ചാന്‍സലര്‍ വിശദീകരണം നല്‍കേണ്ടത്.

എല്ലാത്തിനെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് വേണമെന്നാണ് ഗവര്‍ണര്‍ സര്‍വകലാശാല വൈസ് ചാന്‍സലറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  മാത്രമല്ല സര്‍വകലാശാലയുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെത്തിയ സംഭവത്തിലും വൈസ് ചാന്‍സലര്‍ മറുപടി നല്‍കേണ്ടതുണ്ട്.

 

ഉത്തരക്കടലാസുകള്‍ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. യൂണിയന്‍ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലംക്ലാസ്സ്‌ റൂമാക്കി മാറ്റാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടന്ന വൃത്തിയാക്കലിനിടെ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത്.

 

ഇതിനെല്ലാത്തിനും പുറമേ യൂണിയന്‍ ഓഫീസില്‍ നിന്നും ഒരു അധ്യാപകന്‍റെ സീലും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യാജമാണെന്ന് അധ്യാപകന്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇക്കാര്യമാണ് ഗവര്‍ണര്‍ കൂടുതല്‍ ഗൗരവമായി എടുത്തിരിക്കുന്നത്.

 

ഈ വ്യാജ സീലിന്‍റെ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button