പ്രശ്നങ്ങൾക്ക് എല്ലാം കാരണം കുഞ്ഞാലിക്കുട്ടിയെന്ന് ഹൈദരലി തങ്ങളുടെ മകൻ

ചന്ദ്രിക ദിനപത്രത്തിൻ്റെ ഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നോട്ടീസ് ലഭച്ചതിന്  ഇടയാക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്ന് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിന്‍ അലി പത്രസമ്മേളനത്തിൽ.

ഹൈദരലി  തങ്ങള്‍ അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ക്ക് കാരണമായത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ട്രഷറര്‍മാരല്ല. 40 വര്‍ഷമായി ലീഗിന്റെ മുഴുവന്‍ ഫണ്ടുകളുടെയും കൈകാര്യസ്ഥം കുഞ്ഞാലിക്കുട്ടിക്കാണ്. കുടുംബത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സങ്കടാവസ്ഥ ഉണ്ടായിട്ടില്ല. മുയിന്‍ അലി തങ്ങള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുത്തഴിഞ്ഞ അവസ്ഥയാണ് ചന്ദ്രികയില്‍ ഇപ്പോൾ. ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. ഹൈദരലി തങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളുമായി ബന്ധമില്ല. പാർട്ടി കുഞ്ഞാലിക്കുട്ടിയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. പുനര്‍വിചിന്തനം വേണം. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്നും മുയിന്‍ അലി തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകരെത്തിയതോടെ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാനാവതെ മുയിന്‍ അലി മടങ്ങി. ചന്ദ്രികയുടെ അഭിഭാഷകന്‍ അഡ്വ.മുഹമ്മദ് ഷായാണ് പത്രസമ്മേളനം വിളിച്ചു ചേർത്തത്.

പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്യുവാനായി ഇഡി അയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന ഡോ.കെ ടി ജലീലിന്റെ അഭ്യര്‍ഥനയ്ക്ക് പിന്നാലെയാണ് യൂത്ത് ദേശീയ വൈസ് പ്രിസിഡന്റ് കൂടിയായ മുയിന്‍ അലിയുടെ വിമര്‍ശനം എന്നത് രാഷ്ട്രീയ നിരീക്ഷകരിൽ കൌതുകം ഉണർത്തുന്നുണ്ട്.

 

Comments

COMMENTS

error: Content is protected !!