KOYILANDILOCAL NEWS
സപ്പോർട്ട് ഡാം നിർമിക്കുന്നതിന്റെ മുന്നോടിയായി വിദഗ്ധ സംഘം സന്ദർശനം നടത്തി.
ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി അണക്കെട്ടിനു സപ്പോർട്ട് ഡാം നിർമിക്കുന്നതിന്റെ മുന്നോടിയായി സെൻട്രൽ വാട്ടർ കമ്മിഷൻ ഏഴംഗ വിദഗ്ധ സംഘം സന്ദർശനം നടത്തി. ഡ്രിപ്പ് വർക്കുകൾ സംഘം വിലയിരുത്തി. സ്ഥല പരിശോധന നടത്തുകയും പ്രവൃത്തിയെക്കുറിച്ചു മാർഗനിർദേശം നൽകുകയും ചെയ്തു.ചീഫ് എൻജിനീയർ ഗുൽഷൻ രാജ്, ഡിസൈൻ ഡയറക്ടർ വിവേക് കുമാർ ത്രിപാഠി, ഡാം സേഫ്റ്റി ഡയറക്ടർ പ്രമോദ് നാരായണൻ, ഡാം സേഫ്റ്റി ഡപ്യൂട്ടി ഡയറക്ടർ അജിത് കട്ടാരിയ, ചന്ദ്രശേഖർ മാതുർ, വിനോദ് കുമാർ വർമ, തീർഥ രവി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Comments