KERALA

മണ്ണെണ്ണ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 81രൂപ

മണ്ണെണ്ണ വില വർദ്ധിപ്പിച്ചു. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വർധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നൽകേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയർന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

എണ്ണകമ്പനികൾ റേഷൻ വിതരണത്തിനായി കെറോസിൻ ഡീലേഴ്സ് അസോസിയേഷന് നൽകിയിരിക്കുന്ന വിലയിലാണ് വർധനവ്. ഒരു വർഷം മുൻപ് വില 28 രൂപയായിരുന്നു. വില വർധനവ് ഗണ്യമായി കൂടുമ്പോൾ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

എണ്ണവില വർധിച്ചതാണ് വില കുതിച്ചുയരാൻ കാരണമായി എണ്ണ കമ്പനികൾ വിലയിരുത്തുന്നത്. സംസ്ഥാനത്ത് മുൻഗണന വിഭാഗമായ പിങ്ക്, മഞ്ഞ് കാർഡുകാർക്ക് മൂന്ന് മാസത്തിൽ ഒരിക്കൽ ഒരു ലിറ്ററും, വെള്ള നീല കാർഡുകാർക്ക് അര ലിറ്ററും, വൈദ്യുതി ഇല്ലാത്ത കാർഡുകാർക്ക് എട്ടു ലിറ്ററുമാണ് വിഹിതം. ഈ ക്വാർട്ടറിൽ കേന്ദ്ര വിഹിതം 40 ശതമാനം വെട്ടികുറച്ചതോടെ ജനങ്ങൾക്ക് റേഷൻകട വഴി നൽകുന്ന മണ്ണെണ്ണയുടെ അളവും സിവൽസപ്ലൈസ് വകുപ്പ് കുറയ്ക്കാനാണ് സാധ്യത.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button