LOCAL NEWS
കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആനയൂട്ട്

കൊയിലാണ്ടി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആനയൂട്ട് ശ്രദ്ധേയമായി. പിഷാരികാവിൽ ആദ്യമായാണ് ആനയൂട്ട് നടത്തുന്നത്. കാളിയാട്ട പറമ്പിൽ ഗജവീരൻമാർ നിരന്ന് നിന്നത് മനം കുളിരു ന്ന കാഴ്ചയായി. ഗേജവീരൻമാരാണ് അണിനിരന്നു.. മഞ്ഞൾ കലർത്തിയ ചോറ്, കദളി പഴം, പൈനാപ്പിൾ തുടങ്ങിയവയാണ് ആനകൾക്ക് നൽകിയത്. നൂറ് കണക്കിന് ആനപ്രേമികളും ഭക്തജനങ്ങളും, സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേർ ചടങ്ങ് കാണാനെത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ആനയൂട്ടിന് നേതൃത്വം നൽകി. ഇരിങ്ങൽ അയ്യപ്പക്ഷേത്ര മേൽശാന്തിഗിരീഷ് ആണ് ആനയൂട്ടിനാവശ്യമായ ഭക്ഷണം സ്പോൺസർ ചെയ്തത്..
Comments