CRIME
84 വയസുകാരി അമ്മയ്ക്ക് മകന്റെ മര്‍ദനം
കൊല്ലം : മദ്യലഹരിയില്‍ വൃദ്ധമാതാവിനെ മകന് ക്രൂരമായി മര്‍ദിച്ചു . പണം ആവശ്യപ്പെട്ടാണ് 84 വയസുകാരി ഓമനയെ മകന് ഓമനക്കുട്ടന് മര്‍ദിച്ചത്. മർദനം തടയാൻ ശ്രമിച്ച ജ്യേഷ്ഠൻ ബാബുവിനെയും ഓമനക്കുട്ടൻ മർദിച്ചു. മദ്യലഹരിയിലാണ് ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു. അയൽവാസിയായ ഒരു വിദ്യാർത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
പരിക്കേറ്റ അമ്മയെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകൾ ഉണ്ട്. പൊലീസ് കേസ് റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും മകൻ മർദിച്ചില്ലെന്നായിരുന്നു ഓമന പറഞ്ഞത്. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഓമനക്കുട്ടനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
Comments