LOCAL NEWS

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തണം

പയ്യോളി: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പയ്യോളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പി ഗോപാലൻ നഗറിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്  പുനത്തിൽ ഗോപാലൻ  അധ്യക്ഷനായിരുന്നു. താലൂക്ക് സെക്രട്ടറി ഉള്ളൂർ ദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അരവിന്ദൻ  മുഖ്യപ്രഭാഷണം നടത്തി. ഉള്ളൂർ ദാസൻ സ്വാഗതവും,ജില്ലാ കമ്മിറ്റിയംഗം പി രഘുനാഥ് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button