MAIN HEADLINES

മേപ്പയ്യൂർ സ്വദേശി ദിപാഷ് ഉൾപ്പെടെ 11 പേർക്ക് മൂന്ന് മാസങ്ങൾക്ക് ശേഷം മോചനം

യമനിൽ ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികളുൾപ്പെട്ട 11 ഇന്ത്യക്കാർക്ക് മോചനം. ഒമാൻ സുൽത്താന്റെ ഇടപെടലിനെ തുടർന്നാണ് മോചനം സാദ്ധ്യമായത്. കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വദേശി ദി​പാ​ഷ്, ആ​ല​പ്പു​ഴ ഏ​വൂ​ർ സ്വ​ദേ​ശി അ​ഖി​ൽ, കോ​ട്ട​യം സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് മോ​ചി​ത​രാ​യ മ​ല​യാ​ളി​ക​ൾ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാണ് യു എ ഇ ച​ര​ക്കു​ക​പ്പ​ൽ ഹൂ​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത് ജീവനക്കാരെ ബന്ദികളാക്കിയത്.ഇന്ത്യയെ കൂടാതെ യു​​ കെ, ഇ​ന്തോ​നേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ് എന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രേ​യും മോ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. മോചിപ്പിക്കപ്പെട്ടവരെ യമൻ തലസ്ഥാനമായ സൻആയിൽ നിന്ന് ഒമാൻ റോയൽ എയർഫോഴ്സിന്റെ വിമാനത്തിൽ മസ്കത്തിൽ എത്തിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.ഈ വിഷയത്തിൽ ഇടപെടണമെന്ന് ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾ ഒമാനോട് ആവശ്യപ്പെട്ടിരുന്നു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തെ തുടർന്ന് ഒമാൻ അധികൃതർ യമൻ അധികാരികളുമായി നടത്തിയ ചർച്ചയിലാണ് മോചനത്തിന് വഴിതെളിഞ്ഞത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button