ജനിതകമാറ്റം വന്ന കൊവിഡ് : ഇന്ത്യയില്‍ 20 പേരെ കണ്ടെത്തി

കോഴിക്കോട്: ജനിതക മാറ്റം സംഭവിച്ച  വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസ് 14പേർക്ക്‌ കൂടി സ്‌ഥിരീകരിച്ചു. ഇതോടെ പുതിയ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 20 ആയി. രണ്ട് വയസുള്ള കുട്ടിക്കും വൈറസ്‌ ബാധിച്ചിട്ടുണ്ട്‌.  ബ്രിട്ടനിൽ അതിവേഗം രോഗം പടർത്തുന്നകൊറോണ വൈറസ് വകഭേദത്തിൻ്റെ റിപ്പോർട്ട് വന്നപ്പോൾ തന്നെ കേന്ദ്രം മുൻകരുതൽ  തുടങ്ങിയിരുന്നു.

കോവിഡിനുകാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്.ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താൻ പത്തു ലാബുകളുടെ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. 33000 പേരാണ് കഴിഞ്ഞ മാസം ബ്രിട്ടനിൽനിന്ന്‌ ഇന്ത്യയിലെത്തിയത്‌.

പുതിയ വൈറസ്‌ ബാധിച്ചവരെ ഒറ്റയ്‌ക്കുള്ള മുറികളിലാണ്‌ പാർപ്പിച്ചിട്ടുള്ളത്‌. ഇവരോടൊപ്പം യാത്ര ചെയ്തവരെയും സമ്പർക്കത്തിൽ വന്നവരെയും കണ്ടെത്തും.  യു കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഡിസംമ്പര്‍ 31 വരെയുള്ള വിലക്ക് നീട്ടിയേക്കും.

കൊവിഡ് വാക്സിൻ പുതിയ വൈറസിനെയും ചെറുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നിൻ്റെ ഡ്രൈറൺ വിജയകരമെന്നും സർക്കാർ അറിയിച്ചു.

കൂടുതൽ രാജ്യങ്ങളിൽ ജനിതകമാറ്റം വന്ന വൈറസ് റിപ്പോർട്ട് ചെയ്തു അമേരിക്കയിലും സ്പെയിനിലും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത അത്യാവശ്യമാണ്. വകഭേദം വന്ന വൈറസിന്‌ വ്യാപനശേഷി 70 ശതമാനം കൂടുതലാണ്‌. എന്നാൽ ഇവ മാരകമാണെന്ന്‌ കണ്ടെത്തിയിട്ടില്ല.

Comments

COMMENTS

error: Content is protected !!