DISTRICT NEWS

കോഴിക്കോട് സർവ്വകലാശാലാ വാർത്തകൾ, അറിയിപ്പുകൾ

ഓഡിറ്റ് കോഴ്‌സ് ട്രയല്‍ പരീക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, എക്കണോമിക്‌സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 29-ന് നടക്കും. പരീക്ഷയുടെ ലിങ്കും വിശദമായ സമയക്രമവും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ (sdeuoc.ac.in). മറ്റു വിഷയങ്ങളുടെ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0494 2400288, 2407356 പി.ആര്‍. 578/2022

ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ (യൂസിക്ക്) ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം മെയ് 7-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പി.ആര്‍. 578/2022

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 578/2022

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button