KOYILANDILOCAL NEWS
എ കെ കൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു
അരിക്കുളം: സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായിരുന്ന എ കെ കൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ച്, ഊരള്ളുരിൽ അനുസ്മരണ സമ്മേളനം നടന്നു. ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് എസ് മുരളിധരൻ അദ്ധ്വക്ഷനായിരുന്നു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ പി വേണുഗോപാൽ, പി കെ നാരയണൻ,ടി ടി ശങ്കരൻ നായർ,കെ ഇമ്പിച്ചിഅമ്മത്, ഒ കെ ചന്ദ്രൻ, ടി എം സുകുമാരൻ, ചിത്ര സുനിൽ എന്നിവർ സംസാരിച്ചു.
Comments