LOCAL NEWS
സംസ്ഥാനതലത്തില്‍ നിപ പ്രതിരോധവുമായി ബന്ധപ്പെട്ടു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നിപ പ്രതിരോധവുമായി ബന്ധപ്പെട്ടു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. കോണ്‍ഫറന്‍സിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറുഖിനു നല്കി പ്രകാശനം ചെയ്തു.
ഏകാരോഗ്യം എന്ന വിഷയം പ്രമേയം ആകുന്ന പരിപാടി മെയ് 12നു ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വനം-വന്യ ജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് മുഖ്യാഥിതിയാകും. കോണ്‍ഫറന്‍സില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ പരിപാലനം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍, ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. ടി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments