KERALAMAIN HEADLINES
വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ

വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യർ മലയിൽ ഉരുൾപൊട്ടുന്നത്. പ്രദേശവാസികളെ മുഴുവൻ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചു. വൻ ദുരന്ത സാധ്യതയാണ് പ്രദേശത്ത് നിലനിൽക്കുന്നത്.
ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇന്നും രക്ഷാപ്രവർത്തനം തുടരും. കവളപ്പാറയിൽ ഇനി അൻപതുപേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയിൽ ഏഴുപേരെയും. അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
Comments