KOYILANDILOCAL NEWS
ചെറുവാളൂർ ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം
പേരാമ്പ്ര: ചെറുവാളൂർ ജി എൽ പി സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ സുമേഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകൻ വൽസൻ എടക്കോടൻ മുഖ്യപ്രഭാഷണം നടത്തി. പി ടി എ.പ്രസിഡൻറ് വി പി പവിത്രൻ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ സി സതീഷ് കുമാർ, അദ്ധ്യാപകരായ ടി പി ശശി, പി ബിന്ദു, എം ഫാത്തിമ, സി കെ ജമീല, ബിന്ദു എന്നിവർ സംസാരിച്ചു.
Comments