DISTRICT NEWS
കോഴിക്കോട് നടിയും മോഡലുമായ ഷഹാനയ്ക്ക് ക്രൂരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയെന്ന് രേഖപ്പെടുത്തിയ ഡയറിക്കുറുപ്പുകള്‍ പുറത്ത്
പറമ്പില്‍ ബസാറില്‍ മരിച്ച മോഡല്‍ ഷഹാന ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും ഏറെ പീഡനം ഏറ്റുവാങ്ങി ഇരുന്നവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്. ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. ചില ദിവങ്ങളിൽ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രം. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്‍റെ വീട്ടുകാർ മർദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്‍റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഷഹാനയുടെ ഈ ഡയറിയാണ് സഹോദരന്‍ അന്വേഷണ ഉദ്യോഗസ്ഥൻ എ സി പി സുദർശന് കൈമാറിയത് . കേസില്‍ സഹോദരി ഷഹാനയെ നിത്യവും മര്‍ദിച്ച സജാദിന്റെ മാതാവിനെയും സഹോദരിയെയും പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടു പരാതിയും നല്‍കി.
Comments