ദേശീയ കായിക പുരസ്കാരത്തിന് അപേക്ഷിക്കാം

2021 ലെ കായിക  പുരസ്‌കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ദേശീയ അന്താരാഷ്ട്ര തലത്തില്‍ കഴിവ് തെളിയിച്ച കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും കായിക സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരത്തിനായി അപേക്ഷിക്കാം.

സെല്‍ഫ് നോമിനേഷന്‍ സൗകര്യം അപേക്ഷകര്‍ക്ക് ലഭിക്കും. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാര ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് 15 ലക്ഷം രൂപയും ലഭിക്കും. ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന പരിശീലകന് 15 ലക്ഷം രൂപയും ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാക്കള്‍ക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://yas.nic.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Comments

COMMENTS

error: Content is protected !!