കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കാൻ നീക്കം
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് മുതൽ ശമ്പളം നൽകാൻ നീക്കം. ശമ്പള വിതരണം ശമ്പളം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കിട്ടിത്തുടങ്ങും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
ശമ്പള പ്രശ്നത്തിൽ ഭരണാനുകൂല സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. സിഐടിയു ഓഫീസ് വളഞ്ഞ് ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ് തീരുമാനം. മന്ത്രി നേരിട്ട് ഇടപെട്ട് ഇന്ന് മുതൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം യൂണിയൻ നേതാക്കൾ ഘട്ടംഘട്ടമായി ശമ്പളം നൽകുന്നതിനെ അനുകൂലിക്കുന്നില്ല. ശമ്പളം ഒറ്റത്തവണയായി വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിലും ഈ നിലയിലാണ് ശമ്പളം കിട്ടിയത്. ഇതുകൊണ്ട് കാര്യമില്ലെന്നാണ് യൂണിയൻ നേതാക്കൾ നിലപാട് അറിയിച്ചിട്ടുണ്ട്.