KOYILANDILOCAL NEWS

വനമഹോത്സവം ജില്ലാതല സമാപനസമ്മേളനം പയ്യോളി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ

പയ്യോളി: കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നു മുതൽ ഒരാഴ്ച നീണ്ടു നിന്ന ജില്ലാതല വനമഹോത്സവത്തിന്റെ സമാപനം പയ്യോളി ഹൈസ്കൂളിൽ നടന്നു. ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ എം ജോഷിൽ ഉദ്ഘാടനം ചെയ്തു.

കേരളവനം വന്യജീവി വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിയിൽ ഉൾപ്പെടുന്ന ജില്ലയിലെ ആദ്യ വിദ്യാലയമാണ് പയ്യോളി ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഹൈവേയോട് ചേർന്ന് അഞ്ച് സെന്റ് സ്ഥലത്ത് മനോഹരമായി ഒരുക്കിയ വിദ്യാവനത്തിൽ തൈകൾ നടുകയും ഫോറസ്റ്റ് ക്ലബ് അംഗങ്ങൾക്ക് ഫലവൃക്ഷ തൈ വിതരണം ചെയ്യുകയുമുണ്ടായി. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കാനത്തിൽ ജമീല എം എൽ എയാണ് വിദ്യാവനം ഉദ്ഘാടനം ചെയ്തത്. സ്ക്കൂൾ പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ അധ്യക്ഷനായിരുന്നു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ പ്രദീപൻ, പ്രജിഷ എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ ബിനോയ് കുമാർ സ്വാഗതവും കെ സ്മിത നന്ദിയുംപറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button