നീറ്റ് പരീക്ഷ ഇന്ന്. വിപുലമായ സൗകര്യങ്ങൾ ഒരുക്കി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ
കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാമിൻ്റെ കൊയിലാണ്ടി മേഖലയിലെ എക സെന്ററായ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി ഗവ: ഐടി എക്ക് സമീപമുള്ള മർകസ് കുറുവങ്ങാട് കാമ്പസിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പരിസരവും പരീക്ഷ ഹാളുകളും ക്രമീകരിച്ചു രോഗബാധിതരായ വിദ്യാർത്ഥികൾക്ക് ഐസ്വലേഷൻ ഹാളും മറ്റു സൗകങ്ങളും തയ്യാറാക്കി കൊയിലാണ്ടി നഗരസഭാ ആരോഗ്യ വിഭാഗവും നിയമപാലകരും പരീക്ഷ സൗകര്യങ്ങൾ വിലയിരുത്തി.
കാലത്ത് 11 മണി മുതൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പരീക്ഷാർത്ഥികൾ എത്തിച്ചേരും മെറ്റൽ ഡിറ്റക്ടർ പരിശോധന പൂർത്തിയായതിന് ശേഷം ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പരീക്ഷാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുക പരീക്ഷാ ഒരുക്കങ്ങൾക്ക് സെൻട്രൽ സുപ്രണ്ട് അബ്ദുൽ മജീദ് ഇർഫാനി ഡപ്യൂട്ടി സൂപ്രണ്ട് സി.കെ അബ്ദുൽ നാസർ. എന്നിവർ നേതൃത്വം നൽകി