KOYILANDILOCAL NEWS
പാലേരിയില്‍ മദ്യവില്പന നടത്തിയയാൾ പിടിയിൽ
പേരാമ്പ്ര : പാലേരി ടൗണില്‍ വെച്ച് മദ്യവില്പന നടത്തിയ വടക്കുമ്പാട് മൂശാരികണ്ടി വീട്ടില്‍ കണ്ണന്‍ മകന്‍ ഭാസ്‌കരന്‍ എന്നയാളുടെ പേരില്‍ കേസെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ എന്‍പിയും അടങ്ങുന്ന സംഘമാണ് കേസെടുത്തത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന അഞ്ചര ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പ്രിവന്റ് ഓഫീസര്‍ പി കെ സബീറലി പി കെ സജിത് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപ് എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
Comments