ഉള്ളേരിയിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് മേപ്പയ്യൂർ കൽപത്തൂർ സ്വദേശി മരിച്ചു.കൽപ്പത്തൂരിലെ ചെറു വോട്ടു കണ്ടി ബാലകൃഷ്ണൻ (49)ആണ് മരിച്ചത്.
ഉള്ളേരി: ഉള്ളേരിയിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് മേപ്പയ്യൂർ കൽപത്തൂർ സ്വദേശി മരിച്ചു.കൽപ്പത്തൂരിലെ ചെറു വോട്ടു കണ്ടി ബാലകൃഷ്ണൻ (49)ആണ് മരിച്ചത്. മകൾ അതുല്യ ഗുരുതരാവസ്ഥയിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കുറ്റ്യാടി – കോഴിക്കോട് സംസ്ഥാന പാതയിൽ തെരുവത്ത് കടവിലും ഉള്ളിയേരി എ.യു.പി സ്കൂളിനും ഇടയിൽ രാത്രി 7.30 മണിയോടെയാണ് അപകടം.
മൊടക്കല്ലൂരിൽ പഠിക്കുന്ന മകളെയും കൂട്ടി ബാലകൃഷ്ണൻ സ്കൂട്ടറിൽവീട്ടിലേക്ക് വരുമ്പോഴാണ് ദാരുണമായ അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പാടെ തകർന്നു. ബാലകൃഷ്ണനും മകളും സഞ്ചരിച്ച കെ.എൽ.56 എം 5808 സ്കൂട്ടർ കോഴിക്കോട്ടേക്ക് പോകുന്ന എസ്സാർ ബസുമായി ഇടിക്കുകയായിരുന്നു.പരേതരായ ദാമോദരൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ് മരണപ്പെട്ട ബാലകൃഷ്ണൻ.ഭാര്യ: ജിഷ.മക്കൾ: അതുല്യ, അനശ്വര .സഹോദരങ്ങൾ: സജീവൻ, വത്സൻ