പെട്ടിക്കട തീയിട്ട് നശിപ്പിച്ചു

താമരശ്ശേരി : പെരുമ്പള്ളിയിൽ പെട്ടിക്കട തീയിട്ട് നശിപ്പിച്ചു. ഗോപാലൻ ആനപ്പാറപ്പൊയിലിന്റെ പെട്ടിക്കടയാണ് അജ്ഞാതർ തീയിട്ട് നശിപ്പിച്ചത്.

കട പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ രാത്രി ഒരുമണിയോടെ പെട്ടിക്കട കത്തുന്നതുകണ്ട് സമീപത്തു താമസിക്കുന്നവർ വിവരമറിയിക്കുകയായിരുന്നെന്നും 25,000 രൂപയുടെ നഷ്ടമുണ്ടായതായും കടയുടമ പറഞ്ഞു.

തൊട്ടടുത്തുള്ള വ്യാപാരികളും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് മറ്റ് കടകളിലേക്ക്‌ തീപടരുംമുമ്പ് അണച്ചത്. രാത്രി തന്നെ താമരശ്ശേരി പോലീസും സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Comments

COMMENTS

error: Content is protected !!