കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ഇന്റഗ്രേറ്റഡ് എം.എ., എം.എസ് സി. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എം.എ., എം.എസ് സി. പഠന വകുപ്പുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, അറബിക്, എക്കണോമിക്‌സ്, ഹിസ്റ്ററി വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. യു.ജി.സി. മാനദണ്ഡപ്രകാരമാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ (ipmads@uoc.ac.in) എന്ന ഇ-മെയിലില്‍ അയച്ച ശേഷം പ്രസ്തുത രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. പി.ആര്‍. 1130/2022
അഫ്‌സലുല്‍ ഉലമ ഗ്രേഡ് കാര്‍ഡ്
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡും ഒന്നാം വര്‍ഷ പരീക്ഷക്ക് വേണ്ടി സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. പി.ആര്‍. 1131/2022
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1132/2022
കോവിഡ് പ്രത്യേക പരീക്ഷ
ബി.വോക്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും. പി.ആര്‍. 1133/2022
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26, 29, 30 തീയതികളില്‍ നടക്കും.
നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 26-ന് തുടങ്ങും. പി.ആര്‍. 1134/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട 1 മുതല്‍ 4 വരെ സെമസ്റ്റര്‍ എം.കോം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1135/2022