KOYILANDILOCAL NEWS
എഫ് എസ് ഇ ടി ഒ കുടുംബ സംഗമം നടത്തി
എഫ് എസ് ഇ ടി ഒ കുടുംബ സംഗമം നടത്തി. എഫ് എസ് ഇ ടി ഒയുടെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെയും അധ്യാപകരുടെയും കുടുംബ സംഗമം പൂക്കാട് എഫ് എഫ് ഹാളിൽ മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഭാസ്ക്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വി അരവിന്ദൻ അധ്യക്ഷനായിരുന്നു. സി ശൈലേന്ദ്രൻ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രിയുടെ മികച്ച സേവനത്തിനുള്ള അവാർഡ് നേടിയ ചിത്രൻ , മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയ സൗഭാഗ്യലക്ഷ്മി ടീച്ചർ എന്നിവർക്ക് യൂനിയൻ കോഴിക്കോട് ജില്ലാ ട്രഷറർ സാഹിർ ഉപഹാരങ്ങൾ നൽകി.
പ്രസ്തുത പരിപാടിയിൽ ചിത്രൻ , സൗഭാഗ്യലക്ഷ്മി ടീച്ചർ എന്നിവർ സർവ്വീസിലെ അനുഭവങ്ങൾ പങ്കു വെച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.യൂ ഷീന നന്ദി പറഞ്ഞു.
Comments