CRIME
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവ്
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിന തടവും, അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശിനെതിരെയാണ് (23) കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2018 ജൂലൈയിൽ കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിക്ക് പുസ്തകം കൊടുക്കാനെന്ന വ്യാജേനെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറിയായിരുന്നു പീഡനം.
കുട്ടിയുടെ മാതാപിതാക്കൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
Comments