KOYILANDILOCAL NEWS
മേപ്പയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
![](https://calicutpost.com/wp-content/uploads/2022/09/12.jpg)
![](https://calicutpost.com/wp-content/uploads/2022/09/shobika-1.jpg)
ഇക്കഴിഞ്ഞ തിരുവോണദിവസം കോഴിക്കോട് മേപ്പയൂർ ചാവട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചാവട്ട് ചെറിയ ചവറങ്ങാട്ട് സുര- സീമ ദമ്പതികളുടെ മകൻ അമൽ കൃഷ്ണയാണ് (21) മരിച്ചത്. കണ്ണൂർ മലബാർ ഗോൾഡിലെ ജീവനക്കാരനാണ്.
![](https://calicutpost.com/wp-content/uploads/2022/09/WhatsApp-Image-2022-08-24-at-2.42.40-PM.jpeg)
![](https://calicutpost.com/wp-content/uploads/2022/09/11.jpg)
പരുക്കേറ്റ അമൽ കൃഷ്ണയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
![](https://calicutpost.com/wp-content/uploads/2022/09/03-5.jpg)
Comments