കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആർ
കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആർ നിർദേശിച്ചു . സംഭരണവും വാക്സിൻ കുത്തിവെക്കുന്ന ആരോഗ്യ പ്രവർത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിർണായകമെന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. നിവേദിത ഗുപ്ത പറഞ്ഞു.
കൊറോണ പടർത്തുന്ന സാർസ് വൈറസുകൾ പോലെ റാബിസ് വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത് കൊണ്ട് വൈറസിന്‍റെ ജനിതക മാറ്റം പരിശോധിക്കും മുമ്പ് വാക്സിന്‍റെ ഫലപ്രാപ്തിയാണ് പരിശോധിക്കേണ്ടത് എന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി പറഞ്ഞു.
എലി, കുറുക്കൻ, തുടങ്ങിയ മൃഗങ്ങളിലും റാബിസ് ബാധ കാണാറുണ്ട്. എന്നാൽ നായയുടെ കടിയേറ്റ കന്നുകാലികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ല. നായകൾക്ക് വാക്സീൻ നൽകുകയും, കടിയേറ്റവർ ഉടനെ വാക്സീൻ സ്വീകരിക്കുകയുമാണ് നിലവിൽ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്നും ഐസിഎംആർ വ്യക്തമാക്കി. ഏത് മൃഗത്തിന്‍റെ കടിയേറ്റാലും ഉടനെ വാക്സീൻ സ്വീകരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഡോ നിവേദിത ഗുപ്ത പറഞ്ഞു.