KERALAMAIN HEADLINES

സംസ്ഥാനത്ത് റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ പുതിയ പദ്ധതിയുമായി ഫയർ ഫോഴ്സ്

സംസ്ഥാനത്ത് റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ ഫയർ ഫോഴ്സ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സംസ്ഥാന വ്യാപകമായി ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കായി റോഡ് സുരക്ഷാ സമിതി രൂപീകരിക്കാൻ ഫയർ & റിസ്‌ക്യു ഡയറക്ടർ ജനറൽ ഡോ.ബി സന്ധ്യയുടെ ഉത്തരവ്.

റോഡ് അപകടങ്ങളിലൂടെ പൊലിയുന്ന ജീവനുകളുടെയും എണ്ണം ഏറുന്ന സാഹചര്യത്തിലാണ് റോഡ് അപകട രക്ഷാസമിതിക്കു രൂപം നൽകാൻ ഫയർ ഫോഴ്സ് തീരുമാനിച്ചത്. ഫയർ സ്റ്റേഷൻ ഓഫീസർക്കാണ് ഓരോ പ്രദേശത്തെയും ടീമുകളുടെ ചുമതല. സിവിൽ ഡിഫൻസ് അംഗങ്ങളും വളണ്ടിയർമാരും ചേരുന്ന സമിതിയിൽ ഡ്രൈവർമാരെയും ഉൾപ്പെടുത്തും.

അപകടം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ എടുക്കുകയും അപകടം ഉണ്ടായാൽ മരണം ഒഴിവാക്കാനുള്ള ജീവൻ രക്ഷക്കുള്ള വിദഗ്ദ പരിശീലനവും ഈ സമിതിക്കു നൽകും. വിദഗ്ദ പരിശീലനം നൽകിയ സമിതി അപകട മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. സമിതി രൂപീകരണം അടിയന്തിരമായി നടത്തി അപകട മരണം കുറക്കാനുള്ള ക്രിയാത്മക ഇടപെടലാണ് ഫയർ ഫോഴ്സ് ലക്ഷ്യമിടുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button