പൊലീസിലല്ല ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നത് സി.പി.എമ്മിലാണെന്ന് കെ സുധാകരൻ

സംസ്ഥാന പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിനകത്ത് ആര്‍എസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസ്സും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയതെന്നും കെ. സുധാകരൻ പറഞ്ഞു.

കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നതായി സിപിഐ നേതാവ് ആനി രാജ അഭിപ്രായപ്പെട്ടിരുന്നു. ഇതര നേതാക്കൾ ഇതിനെ തള്ളി. സി.പി.ഐ ദേശീയ നേതാവ് ഡി രാജ മാത്രമാണ് പ്രസ്താവനക്ക് ഒപ്പം നിന്നത്.  ഇത് സംബന്ധിച്ചാണ് കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം.

“കേരളത്തില്‍ സ്ത്രീ പീഢനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സിപിഐ ദേശീയ നേതാവ് ആനി രാജ കേരളാ പോലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങ് ഉണ്ടെന്ന് പ്രസ്താവന നടത്തേണ്ടി വന്നത് എന്നും എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനകത്ത് ആര്‍എസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസ്സും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയത്,” എന്നും ആരോപിച്ചു.

“കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസ്സുകളും ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നത്! കൊടകര കുഴല്‍പ്പണക്കേസ്സില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ കെ. സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം നേതൃത്വം മറുപടി പറയണം,”

“ഇടതുപക്ഷ ഗവര്‍മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങൾ,” സുധാകരന്‍ പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!