എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്ന കെഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലേക്ക്
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ സംരംഭമായ കെഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലേക്ക്. ആദ്യഘട്ടത്തിലെ 14,000 കുടുംബത്തിന്റെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
140 മണ്ഡലത്തില്‍നിന്നും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 100 വീതം കുടുംബത്തെ തെരഞ്ഞെടുക്കും. കെഫോണ്‍ പോയിന്റ് ഓഫ് പ്രസന്‍സുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. പട്ടികജാതി വിഭാഗങ്ങള്‍ക്ക് 10 ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു ശതമാനവും മുന്‍ഗണനയുണ്ട്. സെക്കന്‍ഡില്‍ 10 മുതല്‍ 15 എംബി വേഗത്തില്‍ 1.5 ജിബി ഡാറ്റ ദിവസേന സൗജന്യമായി ലഭിക്കും. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് ശൃംഖലയില്‍ എത്തും.ആവശ്യം പരിശോധിച്ച് 10 മുതല്‍ 100 എംബിപിഎസ് വരെ വ്യത്യസ്ത ബാന്‍ഡ്‌വിഡ്ത്തിലായിരിക്കും കണക്ഷന്‍.