KERALAUncategorized
സ്വകാര്യ ബസുകളുടെ മത്സരയോട്ടം; യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
വടകര- കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളാണ് ദേശീയ പാതയിലൂടെ മത്സരയോട്ടം നടത്തിയത്. മുന്പിലെ ബസ് വശം ചേര്‍ത്ത് നിറുത്താതെ റോഡില്‍ നിറുത്തി യാത്രക്കാരെയിറക്കി. പിന്നാലെ വന്ന ചിന്നൂസ് ബസ് ദേശീയ പാതയില്‍ നിന്നിറക്കി നിറുത്തിയ ബസിനെ ഇടത് വശത്ത് കൂടി മറികടന്നു. ഈ സമയം നിറുത്തിയ ബസില്‍ നിന്നറങ്ങിയ യാത്രക്കാരി ചിന്നൂസ് ബസിന്റെ മുന്‍പില്‍പ്പെടുകയായിരുന്നു. യാത്രക്കാരി വേഗം പുറകോട്ട് മാറിയതിനാല്‍ അപകടം ഒഴിവായി. പേടിച്ചു നിന്ന യാത്രക്കാരിയെ ഒപ്പം ഇറങ്ങിയവരാണ് അവിടെ നിന്ന് മാറ്റിയത്.
ഇരു ബസുകളും യാത്ര തുടരുകയും ചെയ്തു. ഇന്നലെ രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നാണ് പുറത്ത് വന്നത്. രണ്ട് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments