നിർമ്മാണ തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
കൊയിലാണ്ടി: സി.ഡബ്ല്യു.എഫ്.ഐ അഖിലേന്ത്യാ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. മൈഗ്ര ൻ്റ് വർക്കേഴ്സ് ആക്ട് 1979, ബിൽഡിങ്ങ് ഏൻ്റ് അദർ കൺസ്ട്രക്ഷൻ ആക്ട് 1996 എന്നിവ റദ്ദാക്കുന്ന തൊഴിൽ നിയമ ഭേദഗതി ഒഴിവാക്കുക, കേന്ദ്ര നിയമ പ്രകാരം ആവിഷ്കരിച്ച നിർമ്മാണ തൊഴിലാളി പെൻഷൻ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, മണൽ- കരിങ്കൽ- ചെങ്കൽ ഖനനത്തിനുള്ള തടസ്സം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി പി.സി.സുരേഷ് ഉദ്ഘാടനം ചെയ്തു. എം.പത്മനാഭൻ അധ്യക്ഷത വഹിച്ചു. എൻ.കെ.ഭാസ്കരൻ, വി.എം.ഉണ്ണി, വി.എം.സിറാജ്, ആർ.കെ.ചന്ദ്രൻ, എ.എം.കുഞ്ഞിക്കണാരൻ , കെ.എം. പുഷ്പ, എം.അജിത എന്നിവർ സംസാരിച്ചു.