CRIME

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി.  നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

58കാരനായ ചെല്ലപ്പനെ ഭാര്യ ലൂർദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്.  പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്  എന്നാണ് ആദ്യഘട്ടത്തിൽ മനസ്സിലാക്കുന്നത്.  ഭാര്യ ലൂർദ് മേരി പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ഇന്നലെയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ നൽകുന്ന വിവരം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button