വയനാട്ടിൽ എംഡിഎംഎയുമായി വടകര സ്വദേശികളെ അറസ്റ്റു ചെയ്തു

വയനാട്ടിൽ എംഡിഎംഎയുമായി വടകര സ്വദേശികൾ അറസ്റ്റിൽ. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷ്ണറുടെ നിർദ്ദേനുസരണം മാനന്തവാടി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാനന്തവാടി റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിൽ 5.55 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിലായി.

കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശികളായ താഴെ കുടുങ്ങാലിൽ വീട്ടിൽ മുഹമ്മദ് സഫീർ ടി.കെ (25), രാമത്ത് വീട്ടിൽ ഫർഷാദ് ഖാലിദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 400 ഗ്രാം കഞ്ചാവ് കടത്തിയതിന് മൂന്ന് വ്യത്യസ്ത കേസുകളിലായി 4 പ്രതികളെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തികൊണ്ടു വരാൻ ഉപയോഗിച്ച കെ.എൽ 12 എൻ 2643 സ്കൂട്ടറും, കെ എൽ 18 വൈ 4724 ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ വി.കെമണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊയാൻകണ്ടി,സിവിൽഎക്സൈസ് ഓഫീസർമാ രായ ജിതിൻ പി.പി, ചന്ദ്രൻ പി.കെ, അരുൺ കെ.സി,അഖിൽ കെ.എം, വിപിൻ.പി, അനൂപ് കെ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.

Comments

COMMENTS

error: Content is protected !!