കെ.എസ്.ടി.എ കൊയിലാണ്ടി നിർമ്മിച്ച കുട്ടിക്കൊരു വീട് താക്കോൽ കൈമാറ്റം നടത്തി
കൊയിലാണ്ടി : കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം സബ്ജില്ലകൾ ഏറ്റെടുത്ത കുട്ടിക്കൊരു വീടിന്റെ താക്കോൽ കൈമാറ്റം പി.മോഹനൻ മാസ്റ്റർ നിർവഹിച്ചു. കാഞ്ഞിലശ്ശേരി വാളാർ കുന്നിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി നേതൃത്വത്തിൽ വീട് നിർമ്മിച്ചത്. സംഘാടക സമിതി ചെയർമാൻ കെ.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജനറൽ കൺവീനർ ഡി.കെ.ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ കമ്മിറ്റിക്കുള്ള ഉപഹാരം ചെയർമാൻ ഇ അനിൽ കുമാർ , വി. അരവിന്ദൻ എന്നിവർ ചേർന്ന് കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ആർ.എം രാജനിൽ നിന്നും ഏറ്റുവാങ്ങി.കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗം വി.പി.രാജി വൻ , കെ. ഷാജിമ ടി.സന്തോഷ് കുമാർ , കെ.കെ.മുഹമ്മദ്, ശാലിനി ബാലകൃഷ്ണൻ , സതി കിഴക്കയിൽ , ഗീത മുല്ലോളി എന്നിവർ സംസാരിച്ചു സബ്ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സി. സ്വാഗതവും പ്രസിഡണ്ട് ഗണേശൻ കക്കഞ്ചേരി നന്ദിയും പറഞു. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ കലാപ രിപാടി നടന്നു