ANNOUNCEMENTS
പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് എസ്.സി വിഭാഗത്തിന് വേണ്ടി ആവിഷ്‌കരിച്ച തൊഴില്‍പരിശീലനം, മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം (എസ്.സി യുവതീയുവാക്കള്‍ക്ക് മാത്രം) എന്നീ പ്രോജക്റ്റുകള്‍ പ്രകാരമുള്ള സൗജന്യപരിശീലനം ഒക്ടോബര്‍ 16 ന് കാലത്ത് 10 മണിക്ക് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഇതുവരെ പ്രവേശനം തേടാത്ത നിശ്ചിതയോഗ്യതയുള്ളവര്‍ 16 ന് മുന്‍പ് ആവശ്യമായ രേഖകളോടെ സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ എത്തി പ്രവേശനം നേടണം. ഗ്രാമസഭാ അംഗീകാരം ലഭിച്ചതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്, വിദ്യാഭ്യാസയോഗ്യത (ചുരുങ്ങിയത് എസ്.എസ്.എല്‍.സി പാസ്സ്), പ്രായം സംബന്ധിച്ച രേഖ (18 നും 40 നും ഇടയിലുള്ളവര്‍ക്ക് മാത്രം), കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഇവയുമായി നേരിട്ട് 16 ാം തിയ്യതിക്ക് മുന്‍പ് ഹാജരാകണം. ഫോണ്‍ : 0495 2370026.
Comments