KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു പരിക്ക്
കൊയിലാണ്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു പരിക്ക്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോട് കൂടിയാണ് ക്രിസ്ത്യൻ പള്ളിക്ക് സമീപം കൊയിലാണ്ടി ഭാഗത്തെക്ക് വരികയായിരുന്ന ബൈക്കും ഇതേ ദിശയിൽ വരികയായിരുന്ന കാറും സ്കുട്ടിയും തമ്മിൽ തട്ടുകയും ബൈക്ക് ഓടിച്ചയാള്‍ ഇന്നൊവ കാറിനടിയിൽ പെടുകയും ചെയ്തു. ഇദ്ദേഹത്തെ കാർ പൊക്കി പുറത്തെടുത്ത് കൊയിലാണ്ടി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവതിക്കും സ്കൂട്ടി ഓടിച്ച യുവതിക്കും ചെറിയ പരിക്കുണ്ട്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Comments