ജനചേതന യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി
കൊയിലാണ്ടി: ‘അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്രവിചാര പുലരി പിറക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാന പ്രസിഡൻ്റ് ഡോ കെ വി കുഞ്ഞിക്കൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖലാ ജനചേതന യാത്രക്ക് കൊയിലാണ്ടി പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകി.
സമ്മേളനത്തിൽ കെ ടി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വൈസ് ചെയർമാൻ കെ.സത്യൻ, എൻ.ശങ്കരൻ മാസ്റ്റർ, ഇ കെ അജിത്ത്, കെ നാരായണൻ, കെ വി.രാജൻ സംസാരിച്ചു.
ചടങ്ങിൽ വച്ച് ദാമു മാസ്റ്റർ സ്മാരക എൻഡോവ്മെൻറ് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് കെ വി കുഞ്ഞികൃഷ്ണൻ നൽകി. അഖില കേരള വായനാ മത്സരവിജയികൾക്ക് ഉപഹാരം ജാഥാ മാനേജർ സമ്മാനിച്ചു. ജാഥയോടൊപ്പം കലാ ജാഥയിലെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. താലൂക്കിലെ 181 ലൈബ്രറികളിൽ നിന്നും പ്രവർത്തകർ സ്വീകരണത്തിൽ പങ്കെടുത്തു.