CALICUTDISTRICT NEWS

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്: മാധ്യമ പ്രവർത്തകർക്ക്  അവാർഡുകൾ  നൽകും

 


ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി മാധ്യമ പ്രവർത്തകർക്ക് അവാർഡുകൾ  നൽകുന്നു.
ബേപ്പൂർ ഫെസ്റ്റ് മികച്ച രീതിയിൽ കവർ ചെയ്ത പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കുമായി ആറ് അവാർഡുകളാണ് നൽകുന്നത്.


അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടിനും ഫോട്ടോഗ്രാഫർക്കും, ദൃശ്യ മാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കും ക്യാമറമാനും അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ സമഗ്ര കവറേജിനുമാണ് അവാർഡ്. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റുമായി ബന്ധപ്പെട്ട് ഡിസംബർ 29 വരെ പ്രസിദ്ധീകരിച്ച വാർത്തകളും ഫോട്ടോകളും വിഷ്വൽ സ്റ്റോറികളും വിഡിയോകളുമാണ്  അവാർഡിന് പരിഗണിക്കുക.


അവാർഡിനുള്ള  അപേക്ഷകൾ ഡിസംബർ 30 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി സെക്രട്ടറി, ഡിടിപിസി,മാനാഞ്ചിറ, കോഴിക്കോട്, 673001 എന്ന വിലാസത്തിൽ ലഭിക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button