DISTRICT NEWSKOYILANDI
വിദ്യാലയങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു
കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വിദ്യാലയങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. പുതിയ കാലത്തെ ഉത്തരവാദിത്തം ഏറ്റെടുക്കലിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നഗരസഭ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കി. ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഫര്‍ണിച്ചറുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.എം.ബിജു, കെ.ബിനില, പ്രിന്‍സിപ്പല്‍ പി.വത്സല, വി.സുചീന്ദ്രന്‍, ബിജേഷ് ഉപ്പാലക്കല്‍, പ്രധാനാധ്യാപിക ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു
Comments