CRIME
ട്രെയിനിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ റെയിൽവെ പൊലീസ് കേസ്
ട്രെയിനിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസിലാണ് സംഭവം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ആയങ്കി യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നാണു പരാതി.
ടിടിഇ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എസ്എച്ച്ഒ റെജി പി ജോസഫ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്.
Comments