KOYILANDIMAIN HEADLINES
‘അച്ഛനും ബാപ്പയും ‘ വീണ്ടും അരങ്ങിലെത്തി
കൊയിലാണ്ടി: സാമൂഹിക രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കെ.ടി.മുഹമ്മദിന്റെ ‘അച്ഛനും ബാപ്പയും’ ഏറെ കാലത്തിനു ശേഷം വീണ്ടും അരങ്ങിലെത്തി. കൊയിലാണ്ടി റെഡ് കര്‍ട്ടന്‍ പുരോഗമന കലാവേദിയാണ് പുതിയ കാലത്തും പ്രസക്തമായ നാടകം പുനരവതരണം നടത്തുന്നത്.
ടൗണ്‍ ഹാളില്‍ ആദ്യ അവതരണം ഇ.കെ.വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.നാരായണന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, യു.കെ.രാഘവന്‍, കായലാട്ട് ഗിരിജ, ബാലന്‍ അമ്പാടി, നാടക പ്രവര്‍ത്തകന്‍ എം.നാരായണന്‍, കെ.വി.ആലി, കെ.കെ.സുധാകരന്‍, വി.കെ.രവി എന്നിവര്‍ സംസാരിച്ചു.
Comments