DISTRICT NEWS
കരിപ്പൂരിലെ വിമാനയാത്രക്കാർക്ക് പ്രത്യേക നിർദേശം
റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതോടെ കരിപ്പൂരിൽ യാത്രക്കാർ 4 മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശവുമായി എയർ ഇന്ത്യ എക്സ്പ്രസ്. രാവിലെ 6മണി മുതൽ 9 വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദേശം.
വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിൻ്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ റൺവേ റീ കാർപ്പറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ 10 മണി മുതൽ വൈകീട്ട് 6 വരെ റൺവേ അടച്ചിടും. പകല്‍ സമയത്തെ മുഴുവന്‍ വിമാന സര്‍വീസുകളും രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി 14 മുതല്‍ ആറ് മാസത്തേക്കാണ് റണ്‍വേ പകല്‍ സമയങ്ങളില്‍ അടച്ചിടുക.
Comments