ബസിൽ നിന്നും തെറിച്ചുവീണ് മൂന്ന് വിദ്യാർഥിനികൾക്ക് പരിക്ക്
ബസിൽ നിന്നും തെറിച്ചുവീണ് മൂന്ന് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് അപകടം. വടകര-കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന പി പി മോട്ടോർസ് ബസിൽ നിന്നാണ് വീണത്. തെക്കയിൽ ബസ് സ്റ്റോപ്പിൽ നിന്നാണ് സുഹൃത്തുക്കളായ അഞ്ച് വിദ്യാർഥികൾ ബസിൽ കയറിത്. വിദ്യാർഥിനികളായ കിഴക്കെ മുതുവാട്ട് അതുല്യ, അങ്കിത (22), തൃശൂർ സ്വദേശിനി അശ്വതി (22) എന്നിവർക്കാണ് പരിക്കേറ്റത്.
പിടിച്ചുനിൽക്കുന്നതിനുമുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഒരു വിദ്യാർഥിയുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞുപോയിട്ടുണ്ട്. ഇവർ വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടച്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.