ഗ്രീനിങ് കോഴിക്കോട് പദ്ധതിയുടെ ഉദ്ഘാടനവും തൈകളുടെ വിതരണം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു
കോഴിക്കോട് :ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഗ്രീൻ ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഗ്രീനിങ് കോഴിക്കോട് പദ്ധതിയുടെ ഉദ്ഘാടനവും തൈകളുടെ വിതരണം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു.
പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന വൃക്ഷത്തൈകൾ വേനൽക്കാലത്ത് സംരക്ഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന വൃക്ഷത്തൈ പരിപാലന മത്സരത്തിലും അതിന്റെ പ്രചരണത്തിനായുള്ള ഓൺലൈൻ ഹരിത കലാ മത്സരങ്ങളിലും വിജയിച്ച ഷൈനി അഗസ്റ്റിൻ, എൽസാ നിയ ജോൺ സെൻറ് ജോർജ് ഹൈസ്കൂൾ കുളത്തുവയൽ, മിനി ചന്ദ്രൻ ഒലീവ് പബ്ലിക് സ്കൂൾ പേരാമ്പ്ര,രേഖ കെ. ഉണ്ണികുളം ജി യു പി സ്കൂൾ, എന്നിവർക്ക് ,സ്മാർട്ട്ഫോൺ,സ്വർണ്ണനാണയങ്ങൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സൗജന്യ പെട്രോൾ കാർഡ്, ഫലവൃക്ഷത്തൈകൾ തുടങ്ങിയ സമ്മാനിച്ചു.